Idukki വാര്‍ത്തകള്‍
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ സംസ്ഥാന കൺവെൻഷൻ ജൂൺ 28ന് നടക്കും

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ സംസ്ഥാന കൺവെൻഷൻ ഈ വരുന്ന ജൂൺമാസം 28 തിയതി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷനിൽ നാലുലക്ഷത്തിൽ പരം മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 ജില്ലയിലെയും പ്രതിനിധി സുഹൃത്തുക്കൾ പങ്കെടുക്കുന്ന എ.കെ.ടി.എ സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു































































































































