എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിജയികളെ ആദരിക്കുന്നു

അണക്കര : നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചക്കുപള്ളം, കുമളി, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉന്നത വിജയികളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഡിഗ്രി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയുമാണ് അനുമോദിക്കുന്നത്. ജൂൺ 14 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് അണക്കര ചക്കുപള്ളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് അനുമോദന സമ്മേളനം.
ട്രസ്റ്റ് ചെയർമാൻ റോയി കെ. പൗലോസ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ. സിറിയക് തോമസ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് അംഗം സാബു വയലിൽ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സാമൂഹ്യ-സന്നദ്ധ സംഘടനാ നേതാക്കളും പങ്കെടുക്കും.അർഹരായ വിദ്യാർത്ഥികൾ 9447823304, 9446976207 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം































































































































