പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോഡ് കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന വേലികളും കൃഷികളും നീക്കം ചെയ്തില്ലങ്കിൽ നടപടിയുമായി കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത്

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വക റോഡുകളോടും ഗ്രാമപഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളോടും ചേർന്ന് അതിർത്തി പങ്കിടുന്ന ചില സ്ഥല ഉടമകൾ നിയമ വിരുദ്ധമായി റോഡ് കൈയ്യേറി വേലികൾ നിർമ്മിക്കുകയും കൃഷിദേഹണ്ഡങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്തിട്ടുള്ളതായും ആയതുമൂലം റോഡുകളിലൂടെയുള്ള പ്രസ്തുത യാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ വേലികൾ നിർമ്മിച്ചിട്ടുള്ളവരും കൃഷി ചെയ്തിട്ടുള്ളവരും ആയത് സ്വന്തം ചെലവിൽ വെട്ടിമാറ്റി റോഡുകളിലൂടെയുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് സ്വന്തം നിലയിൽ ആയത് വെട്ടിമാറ്റുന്നതും അതിനാവശ്യമായി വരുന്ന ചെലവുകൾ ബന്ധപ്പെട്ട സ്ഥല ഉടമകളിൽ നിന്നും നിയമ നടപടികളിലൂടെ ഈടാക്കുമെന്നും
സെക്രട്ടറി അറിയിച്ചു.































































































































