ഇത് എസ്തേർ മരിയ ടോമിഉയരം 80 സെൻ്റീമീറ്റർതുക്കം 10 കിലോ.+2 പരീഷയിൽ ഫുൾ A+ നേടിയ വെള്ളയാംകുടി സ്കൂളിലെ കൊച്ചുമിടുക്കി

ഇടുക്കി ജില്ലയിലെ തന്നെ മികച്ച വിജയം കൈവരിച്ചവെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടിമധുരം സമ്മാനിച്ചിരിക്കുകയാണ് ഗ്രേയ്സ് മാർക്ക് ഇല്ലാതെ Full A+ കരസ്തമാക്കിയ എസ്തേർ മരിയ ടോമി എന്ന കൊച്ചുമിടുക്കി. SSLC, +1 , +2 പരീക്ഷകളിൽ Full A+ആണ് എസ്തേർ കരസ്തമാക്കിയത്. വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് വിദ്യാർത്ഥികളാണ് ഗ്രേയ്സ് മാർക്ക് ഇല്ലാതെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരിക്കുന്നത്. അത്യാവശ്യം മാർക്ക് വാങ്ങി വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിവന്നിരുന്നത്. എന്നാൽ +2 പരീക്ഷ അടുത്തതോടെ മികച്ച വിജയം കൈവരിക്കണമെന്ന വാശിയോടെ പഠനം തുടരുകയും Full A+ കരസ്തമാക്കുകയും ചെയ്തു.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്നാണ് എസ്തേർ പറയുന്നത്. എസ്തേറിൻ്റെ അഛൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച വെള്ളയാംകുടി ഇടയാൽ വീട്ടിൽ റ്റോമി ജോസഫ്, അമ്മ വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിൽ അധ്യാപിക യായ ഫിലോമിന റ്റോമി ,സഹോദരങ്ങളായ അലീന, മോനി, ദാനിയേൽ എന്നിവരുടെ പൂർണ്ണ പിന്തുണയാണ് മികച്ച വിജയം നേടാൻ സാധിച്ചതെന്നാണ് എസ്തേർ പറയുന്നത്.











































































































