ആന്ത്രപ്പോളജിക്കല്‍ സയന്‍സസില്‍ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം

കണ്ണൂര്‍ സര്‍വകലാശാല ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആന്ത്രപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവര്‍ക്ക് മൂന്നുവര്‍ഷം പഠിച്ചാല്‍ ബിഎ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസ് ബിരുദവും നാലുവര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ബി എ ഹോണേര്‍സ് ബിരുദവും അല്ലെങ്കില്‍ ബി എ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദവും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ആന്ത്രോപ്പോളജിക്കല്‍ സയന്‍സ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.
എത്നോ ഗ്രാഫിക് ഫീല്‍ഡ് വര്‍ക്ക്, മീഡിയ ആന്ത്രോപോളജി, എത്നോഗ്രാഫിക് ഫിലിം നിര്‍മ്മാണ പരിശീലനം, ഓഡിയോ വിഷ്വല്‍ ആന്ത്രോപോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കല്‍ ആന്ത്രോപോളജി, ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുര്‍ബല വിഭാഗങ്ങളും സാമൂഹ്യനീതിയും ആന്ത്രോപ്പോളജി ഓഫ് ജന്‍ഡര്‍, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡമിയോളജി, മെഡിക്കല്‍ അന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ വിവിധ സെമസ്റ്ററുകളിലായി പഠന വിഷയങ്ങളാണ്. കോഴ്സിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. വകുപ്പിലെ തന്നെ ബിരുദാനന്തര ബിരുദ കോഴ്സിന് (എം എ ആന്ത്രോപോളജി) ജൂണ്‍ 13 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972766388, 7306130450. ഇമെയില്‍: admission.kannuruniversity.ac.in
(ഐ.ഡി.കെ. പി.ആര് 3006-6/26)











































































































