San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആരോഗ്യ സര്‍വ്വകലാശാല ഡോ. വല്യത്താന്‍ സ്മാരക പ്രഭാഷണത്തിന് നാമനിര്‍ദേശം ക്ഷണിച്ചു



കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല 2026 ലെ പത്മവിഭൂഷണ്‍ ഡോ. എം. എസ്. വല്യത്താന്‍ സ്മാരക പ്രഭാഷണത്തിനായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. വൈദ്യശാസ്ത്ര-ബയോമെഡിക്കല്‍ ശാസ്ത്ര മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനായി സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നാണ് പുരസ്‌കാരം. തെരഞ്ഞെടുക്കപ്പെടുന്ന പ്രഭാഷകന് ഡോ. വല്യത്താന്‍ സ്മാരക മെഡലും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിക്കും. ഇ-മെയില്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ഹാര്‍ഡ് കോപ്പികള്‍ ഓഗസ്റ്റ് 7-നകം സര്‍വകലാശാലയില്‍ ലഭിക്കണം.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയില്‍ 70 വയസ്സ് കവിയാന്‍ പാടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും നാമനിര്‍ദേശ ഫോമിനും www.kuhs.ac.in സന്ദര്‍ശിക്കുക.

(ഐ.ഡി.കെ. പി.ആര്‍ 3007-6/26)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!