Idukki വാര്‍ത്തകള്‍
മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന സി ആർ പി എഫ്. ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്

(സി.ആർ.പി.എഫിന്റെ 23-ാം ബാച്ച് ഓഫീസറായ എം.ജെ. വിജയ്, ജമ്മു-കശ്മീർ, ഇടതുപക്ഷ തീവ്രവാദബാധിത മേഖലകൾ (LWE), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ലൈബീരിയയിലെ ഐക്യരാഷ്ട്രസഭാ സമാധാന ദൗത്യത്തിലും (UN Mission) സേവനം അനുഷ്ഠിച്ച അദ്ദേഹം പരിശീലന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
കരാട്ടെയിൽ 5-ാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹം, മികച്ച പരിശീലനത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും (Home Minister’s Medal for Excellence in Training), പോലീസ് മെഡലും (PMMS) ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.)







































































































