San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കേന്ദ്ര സര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു’; കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഇല്ലാതെ നയപ്രഖ്യാപനം



കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഇല്ലാതെ നയപ്രഖ്യാപനം. കേന്ദ്രത്തിന് എതിരെ നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തും – എന്നാണ് നയപ്രഖ്യാപനത്തില്‍ പറയുന്നത്. നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 13 മിനുട്ട് നയപ്രഖ്യാപന പ്രസംഗം നീണ്ടു.

ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിലെ കേരളത്തിന്റെ അവകാശങ്ങള്‍, ഭാരതത്തിന്റെ ഭരണഘടനയുടെ നെടുംതൂണുകളിന്മേല്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അവകാശപ്പെട്ട സാമ്പത്തിക വിഹിതവും ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തും – നയപ്രഖ്യാപനത്തില്‍ വിശദമാക്കുന്നു.

കേരളത്തിന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ ദൃഢമായി സംരക്ഷിക്കുന്നതിനൊപ്പം സഹകരണ ഫെഡറലിസത്തിലും കേന്ദ്രസര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലുകളിലും സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. അവസാനഭാഗത്തും വന്ദേ മാതരം വായിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!