കട്ടപ്പന യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൻ കോർട്ടിൽ അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് കട്ടപ്പനയുടെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി

അരുൺ കുമാർ റ്റി. എ, ചഞ്ചൽ ജോസ് എന്നിവർ ജേതാക്കളായ ടൂർണ്ണമെന്റിൽ റ്റോജി ഡോമിനിക്, ജെയിംസ് മാത്യു എന്നിവർ റണ്ണേഴ്സ് അപ് ആയി. ധനേഷ് മോഹനൻ, ഷൈജു ശിവൻ, സണ്ണി തോമസ്, വിൻസെന്റ് ജോർജ് എന്നിവർ സെമി ഫൈനലിസ്റ്റുകളായ ടൂർണ്ണമെന്റിൽ യൂത്ത് യുണൈറ്റഡ് ക്ലബ്ബ് കട്ടപ്പന സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും വഞ്ചിത്താനം ജോയിച്ചേട്ടൻ സ്പോൺസർ ചെയ്ത 1500 രൂപയുടെ കാഷ് അവാർഡും സിറിൽ സക്കറിയ സ്പോൺസർ ചെയ്ത കാഷ് അവാർഡും ഷിഫ പാർക്ക് സിൽക്സ് സ്പോൺസർ ചെയ്ത ട്രോഫികളും ജേതാക്കൾക്ക് വിതരണം ചെയ്തു. ബിജു കെ.ബി, സിറിൽ സക്കറിയ, അഭിലാഷ് ജോസഫ്, മാത്യു, എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് പ്രസിഡന്റ് അഭിലാഷ് ജോസഫ് ഉദ്ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ മുഹമ്മദ് സബിബുള്ള, സിറിൽ സക്കറിയ, സോബിൻ തോമസ്, ജോണി ജോസഫ് എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് അംഗങ്ങൾ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.







































































































