കട്ടപ്പന ഗവൺമെൻറ് ഐടിഐ യിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കട്ടപ്പന ഗവൺമെൻറ് ഐടിഐ യിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഐ.ടി.ഐ.യിലെ സെമിനാർ ഹാളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു.
വാർഡ് കൺസിലറും നഗരസഭ ഉപാധ്യക്ഷയുമായ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി.
കട്ടപ്പന ഗവൺമെൻറ് ഐടിഐ യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ പ്രദീപ് പി എസ്, ശ്രീകുമാർ ടി ഒ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ നിഷാദ് ഹമീദ്, മൊയ്തീൻ കോയ, യമുന, ട്രെയിനിസ് കൗൺസിൽ ചെയർമാൻ ആൽബിൻ ജോയ്, അധ്യാപക അനധ്യാപക ജീവനക്കാർ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, വിവിധ ട്രേഡുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി കട്ടപ്പന ഐടിഐയിലെ മുഴുവൻ വിദ്യാർഥികളുടെയും സഹകരണത്തോടുകൂടി ക്യാമ്പസിനുള്ളിൽ മഴക്കാലത്തെ വരവേൽക്കാൻ കഴിയുന്ന രീതിയിൽ പൂർണമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്
















































































































