Idukki വാര്‍ത്തകള്‍
‘പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു’; പാർട്ടി ലൈനിലെന്ന് ആർ സി പക്ഷം

പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു എന്നും എന്നാൽ അതിന് മുതിർന്നില്ലെന്നും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചത് പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
















































































































