കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഒഴിവ്

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയര്‍മാന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒസി എന്നീ വിഭാഗങ്ങളില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (ഒഴിവ് – 01)
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എന്‍.റ്റി.സി. യും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എ.സി. യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് &ഇന്‍സ്ട്രമെന്റേഷന്‍ / വി എൽ എസ് ഐ ഡിസൈൻ ആൻ്റ് എംബഡഡ് സിസ്റ്റംസ് ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.
വയർമാന്‍ (ഒഴിവ് – 01)
വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ NTC/ ITI/ ITC യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ NAC, ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ &ഇലക്ട്രോണിക്‌സിൽ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ &ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ 11മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ സർട്ടിഫിക്കറ്റുകളും കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന മേല്‍ത്തട്ടില്‍പ്പെടുന്നില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 272216
















































































































