San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഭിപ്രായവും വിലയിരുത്തലും അറിയിച്ചെന്ന് വി.എം. സുധീരന്‍; മുഖ്യമന്ത്രി ചര്‍ച്ചയില്‍ എഐസിസി നിരീക്ഷകരെ കണ്ട് നേതാക്കള്‍



കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷികരെ കണ്ട് വി.എം. സുധീരന്‍. അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും താമസിക്കുന്ന ഹോട്ടലിലെത്തിയാണ് വി.എം. സുധീരന്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ളകാര്യങ്ങള്‍ ഹൈക്കമാന്‍ഡ് ഉചിതമായ സമയത്ത് എടുക്കുമെന്ന് വി.എം. സുധീരന്‍ പറഞ്ഞു.

കേരളത്തിലെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍, അഭിപ്രായം എന്നിവയെല്ലാം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും നന്മ വരുന്നതെന്താണ് എന്നതു നോക്കിയിട്ടുള്ള തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം ഉള്‍പ്പെടെ എല്ലാം പരിഗണിക്കുമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

പി.ജെ. കുര്യന്‍, ദീപാദാസ് മുന്‍ഷി വിഡി സതീശന്‍ എന്നിവരും ഹോട്ടലിലെത്തി നിരീക്ഷകരെ കണ്ടു. എംഎല്‍എമാരുടെ പിന്തുണയ്ക്കാണ് മുന്‍ഗണനയെന്ന് പിജെ കുര്യന്‍ പറഞ്ഞു. അതേസമയം തന്നെ പിന്തുണയ്ക്കുന്നവര്‍ക്കാണ് തന്റെ പിന്തുണയെന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും കേള്‍ക്കും. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല. സതീശനെ കണ്ടത് പിന്തുണ ഉറപ്പാക്കാന്‍ അല്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നും വിജയം ആരും മറക്കരുതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അതേസമയം മാത്യു കുഴല്‍നാടന്‍ മുസ്ലീം ലീഗിനെതിരെയും രംഗത്തെത്തി. മുസ്ലിംലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല.


ലക്ഷ്മണരേഖ മറിടക്കാറില്ല. അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ വേണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ലീഗിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സാണ് പ്രതിരോധിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് നിരീക്ഷകരെ കേരളത്തിലേക്ക് അയച്ചത്. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി ഇവര്‍ ആദ്യം കൂടിക്കാഴ്ച നടത്തി. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു.

നിരീക്ഷകര്‍ ഇന്നുമുതല്‍ നേതാക്കളെ നേരിട്ട് കണ്ടാണ് അഭിപ്രായം തേടുന്നത്. എംഎല്‍എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക. ഘടകകക്ഷി നേതാക്കളുടെ നിലപാട് കൂടി തേടുമെന്നും സൂചനയുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!