Idukki വാര്‍ത്തകള്‍
കൗണ്ടിങ് വിവരങ്ങള്‍ക്കായി മീഡിയ സെന്റര്‍ സജ്ജം

മാധ്യമങ്ങളെ യഥാസമയം ഫലപ്രഖ്യാപനം അറിയിക്കുന്നതിനായി ജില്ലയിലെ മൂന്ന് കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ trendstv വഴി ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് അറിയാന്‍ കഴിയും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മീഡിയ പാസ് നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൗണ്ടിങ് സെന്ററുകളിലേക്ക് പ്രവേശനമുള്ളത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് മീഡിയ സെന്ററുകളുടെ ഏകോപനച്ചുമതല.
















































































































