സ്‌നേഹവും സേവനവും ചേർന്ന് കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം ആരംഭിച്ചു

“നമുക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അത് നമ്മൾക്ക് തന്നെ ഏറ്റവും വലിയ സന്തോഷവും സമാധാനവും നൽകും” എന്ന് മലയാളി ചിരി ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ അഭിപ്രായപ്പെട്ടു.
മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി വാർഡുകളിലേക്കുള്ള രണ്ടാംഘട്ട സംഭാര വിതരണത്തിന്റെ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ സണ്ണി സ്റ്റോറിൽ നിർവഹിച്ചു.
മുഖ്യപ്രഭാഷണവും ഫ്ലാഗ് ഓഫ് കർമ്മവും മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് നിർവഹിച്ചു.
യോഗത്തിൽ കട്ടപ്പനയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ടിജിൻ ടോം, മനോജ് പി.ജി., jci ട്രഷറർ അമൽ ജോളി സിബി കുരുവിക്കൊമ്പിൽ, മനോജ് ജോസഫ്, ദേവസ്യ പി.എ., ബിബിൻ വിശ്വനാഥൻ, സുബിൻ തോമസ്, ഷിജോ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
















































































































