കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു

കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു.
ചർച്ചക്ക് ഉണ്ടായിരുന്ന 15 അജണ്ടകളും പാസായി.
കട്ടപ്പനയിലെ മലിനജല പ്രശ്നത്തിന് പരിഹാരം കാണുന്നതിന് STB പ്ലാൻ്റ് നിർമ്മിക്കുന്നതിന് തീരുമാനമായി.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിലാണ് കൗൺസിൽ നടന്നത്.
കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രധാനമായും 15 അജണ്ടകളാണ് ചർച്ചക്ക് വന്നത്.
നഗരസഭ പരിധിയിലെ ഓടയിൽ മാലിന്യങ്ങൾ ഒഴുകി കട്ടപ്പന ആറിലേയ്ക്ക് എത്തുന്നത് പതിവാണ്.
പല വ്യാപര സ്ഥാപനങ്ങളിൽ നിന്ന് പൈപ്പ് ഓടയിലേക്കാണ് ഇട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ നഗരസഭ സ്വീകരിക്കും.
മലിനജല സംസ്‌കരണ പ്ലാൻ്റ് നിർമ്മിക്കുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
നഗരസഭയുടെ വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സ്ഥലം അതിരു നിർണ്ണയിച്ച് വേലി കെട്ടി സംരക്ഷിക്കുന്നതിനും
പുതിയ ബസ്‌റ്റാഡിലെ ശൗചാലയം രാത്രിയിൽ തുറന്നു നൽകുന്നതിനും സെക്യൂരിറ്റിയെ നിയമിക്കുന്നതിനും തീരുമാനമായി.
നഗരസഭ ഗ്രൗണ്ട് എക്സിബിഷൻ നടത്തുന്നതിന് വിട്ടു നൽകുന്നതിനും നഗരസഭ പരിധിയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനും തീരുമാനിച്ചു.
















































































































