Idukki വാര്‍ത്തകള്‍
വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിലാണ് സംഭവം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. പന്നിയാറുകുട്ടി ഹോൾസെയിൽ പടിയിൽ റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന സാബുവിനെ സമീപത്തെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെളളത്തൂവൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
















































































































