നിയമസഭാ തെരഞ്ഞെടുപ്പ് : ഇടുക്കി ജില്ലാ പോലീസ് സുസജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലുമുള്ള 1076 പോളിംഗ് ബൂത്തുകളിലേക്കും പോലീസ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലൂടെനീളം 12 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 45 പോലീസ് ഇൻസ്പെക്ടർമാർ, 142 സബ് ഇൻസ്പെക്ടർ/അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, 1450 സീനിയർ സിവിൽ പോലീസ്/ സിവിൽ പോലീസ് ഓഫീസർമാർ, 178 ആംഡ് പോലീസ് ഉദ്യോഗസ്ഥർ, 74 റിക്രൂട്ട് ട്രെയിനിങ് പോലീസ് കോൺസ്റ്റബിൾമാർ,
47 പോലീസ് ഹോം ഗാർഡുകൾ, 47 അഗ്നി സുരക്ഷാ ഹോം ഗാർഡുകൾ , 144 സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥർ, 21 വിജിലൻസ് ഉദ്യോഗസ്ഥർ, 36 ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ, 35 എക്സൈസ് ഉദ്യോഗസ്ഥർ, 14 മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, തമിഴ്നാട്ടിൽ നിന്നുള്ള 108 പോലീസ് ഉദ്യോഗസ്ഥർ, 1025 സ്പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 3378 ഉദ്യോഗസ്ഥരെ ഇലക്ഷൻ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ളതാണ്.
















































































































