San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; ക്ഷേമ പെൻഷൻ 3000 രൂപയാക്കും, LDF പ്രകടന പത്രിക



പോളിങ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ശേഷിക്കേ, വാരിക്കോരി വാഗ്ദാനങ്ങളുമായി LDF, UDF മുന്നണികളുടെ പ്രകടനപത്രികകൾ. ക്ഷേമപെൻഷൻ മൂവായിരം രൂപയാക്കുമെന്നും ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും ആരോഗ്യപരിരക്ഷയുടെ പരിധി കൂട്ടുമെന്നും ഇരുമുന്നണികളും വാഗ്ദാനം ചെയ്യുന്നു. റബറിന്റെ താങ്ങുവില മൂന്നൂറ് രൂപയാക്കുമെന്നും വാഗ്ദാനം.അറുപതിന പരിപാടികളുമായാണ് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. 196 പേജുകളിൽ രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

കേവല ദാരിദ്ര്യം നിർമാർജനം ചെയ്യും കിടപ്പു രോഗികൾക്ക് സമ്പൂർണ പരിരക്ഷ,
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ, സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പു വരുത്തും തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും,ഇടുക്കി, വയനാട്, കാസർകോഡ്, കുട്ടനാട് പാക്കേജുകൾ തുടരും,മദ്യവർജനം പ്രോത്‌സാഹിപ്പിക്കും,കാരുണൃ 5 ലക്ഷം പരിധി നീക്കി, കെ.എസ്.ആർ.ടി.സി. പ്രവർത്തന ലാഭത്തിലാക്കും,വിദ്യാർഥികൾക്ക് കണക്ട് ടൂ വർക്ക് പദ്ധതി,രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി കേരളം മാറും,സ്ത്രീകൾക്ക് വർക്ക് നിയർ പദ്ധതി, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 20,000 കോടി രൂപയായി ഉയർത്തും.

ഗതാഗത-കാർഷിക മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. കേരളത്തെ റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയും അതിവേഗ തെക്ക്-വടക്ക് റെയിൽപാതയ്ക്കായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും.

ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾ നിർബന്ധിതമാക്കും. അങ്കണവാടികൾ സ്‌മാർട്ടാക്കും. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വർദ്ധിപ്പിക്കും. പൊലീസ് സംവിധാനത്തിനു കൂടുതൽ പരിശീലനം നൽകും. ബാലാവകാശങ്ങൾ സംരക്ഷിക്കും.

ടൂറിസം മേഖലയിൽ 2031-ഓടെ അഞ്ച് കോടി ആഭ്യന്തര സഞ്ചാരികളെ എത്തിക്കാനാണ് ലക്ഷ്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ തദ്ദേശ തലത്തിൽ ക്രൈം മാപ്പിങ്ങ് നടത്തുമെന്നും അഴിമതിരഹിതവും സുതാര്യവുമായ സദ്ഭരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിലൂടെ എൽ.ഡി.എഫ് ഉറപ്പുനൽകുന്നു.u









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!