Idukki വാര്‍ത്തകള്‍
പടമുഖം സ്‌നേഹമന്ദിരത്തില്‍ വോട്ട് ബോധവല്‍ക്കരണവുമായി കളക്ടര്‍

ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ്പ് സെല്ലിന്റെയും നേതൃത്വത്തില്‍ പടമുഖം സ്‌നേഹമന്ദിരത്തില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ത്തുകയും ജനാധിപത്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തിയ പരിപാടിക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നേതൃത്വം നല്‍കി.
വാത്തിക്കുടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് വാരത്തിന്റെ ഭാഗമായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കളക്ടര്‍ പടമുഖം എസ്. എച്ച്. യു. പി. എസിലെ പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 106 വയസുള്ള ത്രേസ്യയെ കളക്ടര്‍ ആദരിച്ചു.
















































































































