Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വാഗമണ്‍ സ്വദേശിക്ക് ആറു മാസത്തേക്ക് വിലക്ക്

ഇടുക്കി ജില്ലയിലെ വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ വാഗമണ്‍ വില്ലേജ്, വാഗമണ്‍ കരയില്‍, പാറക്കെട്ട് ഭാഗത്ത് മരുതുമ്മൂട്ടില്‍ വീട്ടില്‍ വിനീത് (25) എന്നയാൾക്കെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (KAA(P)A) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ച് 19.03.2026 തിയതി മുതൽ 6 മാസക്കാലത്തേക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുളളതാണ്.
















































































































