‘സീക്രട്ട് സ്റ്റോറീസ് റോസിലിനി’ൽ ആൺകുട്ടിയായി അഭിനയിക്കുന്ന നലാ നബാൻ എന്ന പെൺകുട്ടി

നാലു വയസ്സുകാരി നലാ നബാൻ സിനിമാതാരമായി. നാട്ടിലെങ്ങും വലിയ ആഹ്ലാദം.
സംവിധായകൻ ജിത്തു ജോസഫിന്റെ വെബ് സീരീസായ സീക്രട്ട് സ്റ്റോറീസ് റോസിലിനിൽ വിനീതിന്റെയും മീനയുടെയും മകനായിട്ടാണ് നലാ അഭിനയിക്കുന്നത്. ഈ ത്രില്ലർ പരമ്പര സുമേഷ് നന്ദകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു ചിത്രീകരണം. യാതൊരു സങ്കോചവും കൂടാതെയാണ് ഈ കൊച്ചു മിടുക്കി ആൺകുട്ടിയായി അഭിനയിച്ചതെന്ന് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റും ലൊക്കേഷൻ മാനേജരുമായ ഉമർ ഫാറൂഖ് പറഞ്ഞു.
പുതുപ്പറമ്പിൽ അഹമ്മദ് നെബാനിന്റെയും അസ്‌നയുടെയും മകളാണ് നലാ. സിനിമ പ്രവർത്തകർ ഇവരുടെ ഏലപ്പാറയിലെ ഇവരുടെ വീട്ടിൽ എത്തി ഓഡിഷൻ നടത്തിയിരുന്നു. ഏഴു എപ്പിസോഡുകൾ വരുന്ന വെബ് സീരീസ് ഏഴു ഭാഷകളിൽ ആണ് എത്തിയിരിക്കുന്നത്. സ്റ്റേജ് പരിപാടികളിൽ സജീവമായ പങ്കെടുക്കുന്ന നലാ വരച്ച ചിത്രങ്ങൾ കഥകളാക്കി പുറത്തിറക്കാനുളള ശ്രമത്തിലാണ് കുടുംബം.







































































































































