Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്,ആര്‍ക്കും തളര്‍ത്താനാകില്ല,സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ;മുഖ്യമന്ത്രി



ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ മറികടന്ന് ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ടെന്നും ആർക്കും തളർത്താനാകില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകർത്തിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 180 റൺസിന് മുകളിൽ ചേസ് ചെയ്ത് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

https://www.facebook.com/photo.php?fbid=1440508577422961&set=a.527373302069831&type=3&ref=embed_post










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!