ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള അനുവാദം നിഷേധിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നടപടിയിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ അപലപിച്ചു

ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള അനുവാദം നിഷേധിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നടപടിയിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ അപലപിച്ചു. ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ ഭൗതികശരീരം അടക്കം ചെയ്ത ആ പവിത്രമായ മണ്ണ് വെച്ചുകൊണ്ട് വിലപേശുകയാണ് സുകുമാരൻ നായർ ചെയ്യുന്നത്.
ഇത് മന്നത്ത് പത്മനാഭനോടുള്ള കടുത്ത അവഹേളനമാണ്. ഒരു കാരണവശാലും ഇത് അനുവദിക്കുവാൻ സാധിക്കുന്നതല്ല.
പെരുന്നയിലെ മണ്ണിലേക്ക് പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾ കടന്നുവരുന്നത് സുകുമാരൻ നായർ ഭയപ്പെടുന്നു. അണികളാൽ വെറുക്കപ്പെട്ട ഒരു നേതാവിന്റെ മാനസിക വിഭ്രാന്തിയാണ് ഇദ്ദേഹം കാണിച്ചുകൊണ്ടിരിക്കുന്നത്. പ്രഗൽഭരെയും പ്രശസ്തരെയും തിരഞ്ഞുപിടിച്ച് അപമാനിക്കുന്ന ഇദ്ദേഹത്തിന്റെ ഈ പ്രാകൃതമായ നടപടികൾക്കെതിരെ ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിൽ മാർച്ച് 1 ന് അദ്ദേഹത്തിന്റെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു









































































