Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതില്‍  സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ ശശീന്ദ്രന്‍



വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസിന്റെയും വിജിലന്‍സ് റേഞ്ച് ഓഫീസ് മന്ദിരത്തിന്റെയും ക്വാട്ടേഴ്സുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലയോര മേഖലയായ ഇടുക്കിയില്‍ വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 9 എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും അതുമായി ബന്ധപ്പെട്ട 4 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ഒന്‍പത് ഇന്റേണല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മൂന്നാര്‍, മറയൂര്‍, മാങ്കുളം എന്നീ പ്രദേശങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മ്മിക്കുകയും മൂന്നാര്‍ പ്രദേശത്ത് വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ വിന്യസിക്കുകയും ഹെഡ്  ക്വാര്‍ട്ടേഴ്സായ ദേവികുളത്ത് ആര്‍ആര്‍ടി വെറ്റിറിനറി യൂണിറ്റും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലരായി പങ്കാളികളാകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അവരുടെ രാപകലില്ലാത്ത   അധ്വാനത്തെ പരിഗണിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഭൗതിക സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇത് പോലെ നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ  നഗരവനത്തിന് സമീപം നടന്ന യോഗത്തില്‍ പി. ജെ. ജോസഫ്  എം.എല്‍.എ  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം സി.എഫ്, ഐ ആന്റ് ഇ, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി സെന്‍ട്രല്‍ റീജ്യണ്‍ സി.എഫ്  പി.കെ. ജയകുമാര്‍ ശര്‍മ്മ,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മുഹമ്മദ് അന്‍ഷാദ്,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്,അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്‍ന്റലിജന്‍സ് ജോര്‍ജി. പി. മാത്തച്ചന്‍, കോതമംഗലം ഡിവിഷന്‍ ഡി.എഫ്.ഒ. കെ.ആര്‍. സുരജ് ബെന്‍, കോതമംഗലം ഫോറസ്റ്റ് വിജിലന്‍സ് ഡിവിഷന്‍ ഡി.എഫ്.ഒ മണി.എസ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി മാര്‍ട്ടിന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി തോമസ് കാവാലം, ഇടവെട്ടി  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീവി സലിം, ഷീജ നൗഷാദ്, അനീഷ് ബാലന്‍, സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്‍ എ.സി.എഫ് പി.കെ. വിപിന്‍ദാസ്, നബാര്‍ഡ് ജില്ലാ ഓഫീസര്‍ അരുണ്‍ എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!