Idukki വാര്‍ത്തകള്‍
ഇ.എസ്.ഐ സുവിധ സമാഗമം മാര്‍ച്ച് 4ന്

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) സംഘടിപ്പിക്കുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത്, സുവിധ സമാഗമം മാര്‍ച്ച് 4ന് ഇ.എസ്.ഐ. കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും. ഇതോടൊപ്പം ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പരാതികള്‍ വിശദമായി എഴുതി നേരിട്ട് സമര്‍പ്പിക്കാം. പരാതികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും അയയ്ക്കാം. പരാതികളില്‍ നിര്‍ബന്ധമായും ഇ.എസ്.ഐ. നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവ ചേര്‍ത്തിരിക്കണം.













































































