Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും, ഹൈവേ പോലീസിലേക്കുമായി പുതിയതായി അനുവദിച്ചു വന്ന വാഹനങ്ങൾ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു

ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും, ഹൈവേ പോലീസിലേക്കുമായി പുതിയതായി അനുവദിച്ചു വന്ന വാഹനങ്ങൾ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു.
വെള്ളത്തൂവല്‍, കരിമണ്ണൂര്‍, വണ്ടന്‍മേട്, കാഞ്ഞാര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലേക്കും അടിമാലി, പീരുമേട് ഹൈവേ പോലീസിലേക്കുമായി അനുവദിച്ച മഹീന്ദ്ര കമ്പനിയുടെ പുതിയ ഥാര്‍, സ്കോര്‍പിയോ വാഹനങ്ങളും, ഫോര്‍സ് കമ്പനിയുടെ പുതിയ ഗൂര്‍ഖ വാഹനങ്ങളുമാണ് പൈനാവിലുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തത്.
ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ, ഇടുക്കി നാര്‍ക്കോട്ടിക്ക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് വി.എ, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ സിബിമോൻ കെ ബി, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.









































































