പ്രധാന വാര്‍ത്തകള്‍
പരാതി നൽകാം, സുതാര്യത്തിൽ
ഉപഭോക്താക്കൾ പരാതി നൽകാൻ തയാറാകാത്തതാണ് പലപ്പോഴും അമിതവില ഈടാക്കുന്നവർക്ക് സഹായമാകുന്നത്. യാത്രയിലും മറ്റും അതത് സ്ഥലത്തെ ലീഗൽ മെട്രോളജി വിഭാഗത്തിന്റെ ഓഫീസിൽ ചെന്ന് പരാതി നൽകാൻ ഉപയോക്താക്കൾ തയാറാകില്ല. എന്നാൽ, ലീഗൽ മെട്രോളജി വകുപ്പിന്റെ മൊബൈൽ ആപ്പായ ‘സുതാര്യം’ ഉപയോഗിച്ച് അനായാസമായി പരാതി നൽകാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വസ്തുക്കൾക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരേ പരാതി റെക്കോഡ് ചെയ്ത് അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.