പ്രധാന വാര്‍ത്തകള്‍
കുപ്പിവെള്ളം വില പൊള്ളുന്നു
കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി സർക്കാർ നിരക്ക് നിശ്ചയിച്ചിരിക്കെ ജില്ലയിൽ ചിലയിടങ്ങളിൽ അധിക നിരക്ക് ഈടാക്കുന്നു.
15 മുതൽ 20 വരെ രൂപയാണ് ഈടാക്കുന്നത്. 2018 മേയിൽ വിവിധ കുപ്പിവെള്ള കമ്പനികൾ അന്ന് വകുപ്പ് മന്ത്രി പി.തിലോത്തമനുമായി നടത്തിയ യോഗത്തിൽ വില കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
2020 തുടക്കത്തിലാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങുന്നത്. നികുതിയടക്കം എട്ട് രൂപമുതൽ മൊത്ത വിലയ്ക്ക് അംഗീകൃത ഏജൻസികൾ കുപ്പി വെള്ളം വിതരണം ചെയ്യുമ്പോഴാണ് പലയിടത്തും അമിത വിലയീടാക്കുന്നത്.