Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ല; കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു



ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. കുട്ടി കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു. ആത്മഹത്യ കുറിപ്പിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി.

ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളൂ. ഫലം വരാന്‍ സമയമെടുക്കും. കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തു. കൊറിയന്‍ സുഹൃത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മൊഴി ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ബ്ലാക്ക് വെനത്തെ കുറിച്ച് അറിയില്ല. കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്നത് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ്. ഫോണിലെ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂവെന്നും കെ എസ് സുദര്‍ശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് രംഗത്തെത്തിയിരുന്നു. ബ്ലാക്ക് വെനം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് ആദിത്യയുടെ സുഹൃത്തുക്കളാകാമെന്നും അതാണ് മകള്‍ മരിച്ചതിന് പിന്നാലെ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതെന്നും പിതാവ് പറഞ്ഞു. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും ആദിത്യയുടെ പിതാവ് പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു പിതാവിന്റെ പ്രതികരണം.

മകള്‍ക്ക് കൊറിയന്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന കാര്യം വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കൊറിയന്‍ ഭാഷ പഠിക്കാന്‍ ആദിത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. കൊറിയന്‍ സംഗീത പരിപാടി കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പഠിച്ച് കൊറിയയില്‍ പോയി ജോലി ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് അറിയുന്ന ആരോ മകളെ കബളിപ്പിച്ചതാകാം. പറ്റിക്കപ്പെട്ടു എന്ന് തോന്നിയപ്പോഴാകാം അവൾ ജീവനൊടുക്കിയത്. വഞ്ചന അവൾ സഹിക്കില്ലെന്നും പിതാവ് പറഞ്ഞു.

ജനുവരി 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയില്‍ വെച്ചിരുന്ന സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താന്‍ ജീവന്‍ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!