പ്രേംകുമാർ ഉൾപ്പെടെയുള്ള ആളുകൾ പാർട്ടി മെമ്പർമാരല്ല, പിണങ്ങിയെ തീരൂ എന്നുള്ളവർ പാർട്ടിക്ക് പുറത്ത്; എം വി ഗോവിന്ദൻ

കേരളത്തിന്റെ വികസന പാതയെ കുറിച്ച് അമൃത്യ സെൻ ഉൾപ്പെടെ പ്രശംസിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളം അതുല്യ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇടതുപക്ഷ ശക്തികൾക്ക് മാത്രമേ കേരളത്തെ നയിക്കാൻ കഴിയൂ.
കേരള മോഡൽ എന്ന പ്രയോഗം ആദ്യം നടത്തിയത് അമൃത്യ സെൻ ആണ്. ശമ്പളം മുടങ്ങുമെന്നാണ് കഴിഞ്ഞ 10 വർഷക്കാലമായി UDF പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകരും എന്നാണ് ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് കടക്കെണിയിൽ മൂടി കിടക്കുന്ന സംസ്ഥാനമാന് കേരളം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എ സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. മലമ്പുഴയിൽ സുരേഷിന് സിപിഐഎമ്മിൻ്റെ ഒരു വോട്ട് കിട്ടില്ല. പ്രേകുമാർ ഉൾപ്പെടെയുള്ള ആളുകൾ പാർട്ടി മെമ്പർമാരല്ല. പിണങ്ങിയെ തീരൂ എന്നുള്ളവർ പാർട്ടിക്ക് പുറത്തു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































































































