San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം’; സമസ്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം



ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. സര്‍ക്കാര്‍ ഇതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്, സമസ്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ദീര്‍ഘ അവധി കേരളത്തില്‍ പരിഗണിക്കണമെന്നും പ്രമേയമുണ്ട്.

ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണെന്നാണ് സമ്മേളനം വിലയിരുത്തിയത്. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി (ഛളളശരശമഹ ഒീഹശറമ്യ) പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം – പ്രമേയം ആവശ്യപ്പെടുന്നു.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്നാണ് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെടുന്നത്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയായിരുന്നു പ്രമേയം അവതാരകന്‍.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!