Idukki വാര്‍ത്തകള്‍
ഇടുക്കി തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിൽ വൻ തീപിടുത്തം

ഇടുക്കി തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിൽ വൻ തീപിടുത്തം. പാണ്ടിപ്പാറയിൽ പള്ളിവക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നയന ഓയിൽമിൽ എന്ന സ്ഥാപനം കത്തിനശിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം നടന്നത്.
ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു.
ഇലക്ടിക്ക് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമെന്നാണ് നിഗമനം. 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.









































































