San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇസ്ലാമാബാദിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്



ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ ആയത് സെയ്ഫുള്ളാ അൻസാരി എന്നാണ് വിവരം. ആക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. വാർത്താ ഏജൻസിയായ അമാഖിലൂടെയാണ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്ന് വിശേഷിപ്പിച്ചവർക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ചാവേർ സെയ്ഫുള്ള അൻസാരി ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ്.

ഇസ്ലാമാബാദിലെ ഷിയാപ്പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 69 പേരാണ് മരിച്ചത് 169 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നടന്നത് ഹീനമായ പ്രവർത്തിആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം, പള്ളിയിൽ എത്തിയ അക്രമി അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നതായും ആക്രമണത്തിൽ അഫ്ഗാനിസ്ഥാന് പങ്കുണ്ടെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചിരുന്നു എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണം തള്ളി. ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിൽ ഉള്ള അമേരിക്കക്കാർ ജാഗ്രത പാലിക്കണമെന്ന് പാകിസ്താനിലെ യു എസ് എം ബ സി നിർദേശം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!