6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ഫ്ലൂറസെന്റ് പച്ചയിൽ താമര വരച്ച് ബിജെപി ദേശീയ അധ്യക്ഷൻ’; തൃശൂരിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു



തൃശൂർ ഒല്ലൂർക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സംവാദത്തിൽ പ്രമുഖരുമായി സംവദിക്കും.

ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുക. എല്‍എഡിഎഫും യുഡിഎഫും സനാതന ധര്‍മത്തെ നശിപ്പിക്കുകയാണന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇരു മുന്നണികളുടേയും അഴിമതിയും പ്രീണനവും തുറന്നുകാട്ടി ജനങ്ങളെ സമീപിക്കണം. ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു.

ശബരിമല വിഷയത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നു. സ്വർണ്ണക്കൊള്ളയിൽ നീതി ഉറപ്പാക്കുമെന്ന് നിതിൻ നബിൻ വ്യകത്മാക്കി . കേരളത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങൾക്ക് ആശങ്ക. ബിജെപി പൂർണമായും കേരളത്തിലെ ജനങ്ങൾക്ക് ഒപ്പം. കേരളത്തെ സുരക്ഷിത വികസന പ്രദേശമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശേരിയില്‍ താജ് ഹോട്ടലില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ വിഷമായി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!