Say No To Drugs എന്ന സന്ദേശത്തോടെ രമേശ് ചെന്നിത്തല നയിക്കുന്ന വാക്കത്തോൺ 21 ന് കട്ടപ്പനയിൽ

Say No To Drugs എന്ന സന്ദേശത്തോടെ രമേശ് ചെന്നിത്തല നയിക്കുന്ന വാക്കത്തോൺ 21 ന് കട്ടപ്പനയിൽ .
സ്വാഗത സംഘത്തിന്റെ ജനറൽ ബോഡി യോഗം 11 ന്
ഇന്നു കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി ലഹരിവ്യാപനം മാറിക്കഴിഞ്ഞു. വർദ്ധിച്ചു വരുന്ന കൊലപാതകങ്ങൾ, അതിക്രമങ്ങൾ, കുടുംബങ്ങളുടെ തകർച്ച തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കു പിന്നിൽ ലഹരിയുടെ നീരാളിപ്പിടുത്തമുണ്ട്.
രാസലഹരിയുൾപ്പെടെയുള്ള മാരകലഹരിവസ്തുക്കളുടെ വിതരണക്കാരും വില്‌പനക്കാരും ലക്ഷ്യം വെക്കുന്നത് നമ്മുടെ കുട്ടികളെയാണ്. ചുരുക്കത്തിൽ ഈ വിപത്ത് ഇന്നിന്റെ മാത്രം പ്രശ്‌നമല്ല. നമ്മുടെ നാളെകളെക്കൂടി ഇരുളിലാക്കാൻ പോന്ന, നമ്മുടെ തലമുറകളെ നശിപ്പിക്കാൻ കെൽപ്പുള്ള ഭീഷണിയായി നമുക്കു മുന്നിൽ ഭീമാകാരം പൂണ്ടു നിൽക്കുകയാണ്. ഈ വിപത്തിനെ നേരിടാൻ ശക്തമായ സാമൂഹിക ഇടപെടൽ ഉണ്ടായേ പറ്റൂ.
ഈയൊരു സാഹചര്യത്തിലാണ് സാമൂഹിക പ്രതിരോധത്തിൻ്റെ സാംസ്‌കാരിക കാഹളം മുഴക്കിക്കൊണ്ട് ‘പ്രൗഡ് കേരള ‘യുടെ ആഭിമുഖ്യത്തിൽ Say No To Drugs എന്ന സന്ദേശമുയർത്തി മുൻ ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല കേരളത്തിലെ ജില്ലകളിലൂടെ വാക്കത്തോൺ നയിക്കുന്നത്. രാഷ്ട്രീയാതീതമായ, ജാതിമതാതീതമായ ഈ ബഹുജന മുന്നേറ്റത്തിന് പതിനൊന്നു ജില്ലകളിൽ ലഭിച്ച വൻപിച്ച ജനപിൻതുണ ഈ സാമൂഹിക വിപത്തിനെതിരെ കേരളജനത ഉണർന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ്.
ഈദൗത്യത്തിന്റെ ഭാഗമായി പതിമൂന്നാമത് WALK AGAINST DRUGS ഇടുക്കി ജില്ലയിൽ കട്ടപനയിൽ 2025 ഒക്ടോബർ 21ന് നടക്കുകയാണ്. സാമുദായിക നേതാക്കൾ, സാമൂഹിക രംഗത്തെ പ്രമുഖർ, കലാരംഗത്തെ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങി കേരളത്തിൻ്റെ സാംസ്‌കാരിക മനസ്സിന്റെ പരിച്ഛേദം രമേശ് ചെന്നിത്തലയ്ക്കൊപ്പം പ്രസ്‌തുത പരിപാടിയിൽ അണിചേരുന്നു. ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സ്വാഗത സംഘത്തിന്റെ ജനറൽ ബോഡി യോഗം ഒക്ടോബർ 11 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടപ്പന സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്നതാണ്. ഈ യോഗത്തിൽ അങ്ങയുടേയും സഹപ്രവർത്തകരുടേയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
സ്നേഹാദരങ്ങളോടെ
അഡ്വ. ഇ എം അഗസ്തി ചെയർമാൻ
അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ചീഫ് കോർഡിനേറ്റർ
ജോയ് വെട്ടിക്കുഴി
ജനറൽ കൺവീനർ
മലയിൻകീഴ് വേണുഗോപാൽ പ്രൗഡ് കേരള, ചെയർമാൻ
(8921719769)













































































