കട്ടപ്പനയില്‍ പിഎസ്‍സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

കട്ടപ്പനയില്‍ പിഎസ്‍സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നാല് നിലകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. അമ്പലക്കവലയില്‍ 20 സെന്റില്‍ 7.5 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. തൊട്ടടുത്ത് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആസ്ഥാന നിര്‍മാണം പൂര്‍ത്തിയായി. ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗരവികസനത്തിന് കുതിപ്പാകും. അമ്പലക്കവലയിലെ വ്യാപാര മേഖലയ്ക്കും ഉണര്‍വാകും. 200 പേരെ ഒരേസമയം പരീക്ഷയ്‍ക്കിരുത്താന്‍ കഴിയുന്ന സൗകര്യങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷാഹാള്‍, അതിഥി മുറി, അഭിമുഖ ഹാള്‍, റിക്രൂട്ട്‌മെന്റ് വിങ്, സര്‍വീസ് വെരിഫിക്കേഷന്‍ വിങ്, പരീക്ഷാവിഭാഗം, ശൗചാലയ സമുച്ചയം, ഫ്രണ്ട് ഓഫീസ് തുടങ്ങിയ പിഎസ്‍സി ഓഫീസിലുണ്ടാകും.
മന്ത്രി റോഷി അഗസ്റ്റിൻ്റ് ഇടപെടലുകളാണ് ഉദ്യോഗാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായി നഗരസഭ സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തു. 024ലെ ബജറ്റിലാണ് പുതിയ കെട്ടിടം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി.









































































