കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുബ സംഗമം സംഘടിപ്പിച്ചു

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുബ സംഗമം സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ .ബാലസിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് നഴ്സുമാരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന സി എസ് ഐ ഗാർഡനിൽ വച്ച് നടന്ന കുടുംബ സംഗമം നടന്നത്. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഓമന സോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് ഷൈനി റോയി അംഗങ്ങളായ ജോർജ് ജോസഫ്, ജോബൻ പാനോസ്, ടോമി അഴകൻ പറമ്പിൽ, ജോമോൻ തെക്കേൽ, റോയി എവറസ്റ്റ്, അപ്പുക്കുട്ടൻ പി എ,ഷീന ജേക്കബ്, ജെയ് സമ്മ സണ്ണി, ജെയ്മോൾ, ആർ അരുണ, സുനിൽ സെബാസ്റ്റ്യൻ, കെ ടി ആന്റണി, സിജോ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളും ബന്ധുക്കളും സംഗമത്തിൽ പങ്കെടുത്തു.









































































