വീണ്ടും കോൺഗ്രസിൽ സജീവമാകുമെന്ന് അഡ്വ EM ആഗസ്തി

കട്ടപ്പന നഗരസഭ തിരഞ്ഞെടുപ്പിൽ ഇരുപതേക്കർ വാർഡിൽ നിന്ന് തോൽവി ഏറ്റതോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി Al CC അംഗം കൂടിയായ EM ആഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
വേദിയിൽ ഉണ്ടാകില്ല പ്രസംഗികനായി കാണില്ല എന്നും ഉൾപ്പെടെയായിരുന്നു കുറിപ്പ്. എന്നാൽ പിന്നീട് പല യോഗങ്ങളിലും ഉദ്ഘാടകനായി അദ്ദേഹം എത്തുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരുടെ നിരന്തരമായ നിർബന്ധത്തെ തുടർന്നാണ് വീണ്ടും എത്തിയതെന്നാണ് അറിഞ്ഞത്
നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സഹാചര്യത്തിൽ EM ആഗസ്തിയെ മാറ്റി നിർത്താൻ കഴിയില്ല. ജില്ലയിൽ ഐ ഗ്രൂപ്പിൽ വലിയ സ്വാധീനമുള്ള നേതാവാണ് EM ആഗസ്തി. രമേശ് ചെന്നിത്തലയുടെ നിർബന്ധങ്ങൾക്ക് വഴങ്ങുന്നു എന്നും ഹൃദയത്തിലാണ് കോൺഗ്രസ് എന്നും കൂടുതൽ സജീവമാകുമെന്നും ഉൾപ്പെടെ രമേശ് ചെന്നിത്തല ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ഉൾപ്പെടെയാണ് EM ആഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്
















































































































