Idukki വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു

മുതിര്‍ന്ന പൗരന്മാരുടെ സഹായത്തിനായി രൂപീകരിക്കുന്ന ദ്രുതകര്‍മസേന (ആര്‍ആര്‍റ്റി) യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഡ്രൈവര്‍ അടക്കം ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) നല്‍കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6 ന് ഉച്ച കഴിഞ്ഞ് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04862 228160









































































