6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

മത തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമമാണ് V D സതീശന്‍ നടത്തിവരുന്നതെന്ന് ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി



മത തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമമാണ്  V D സതീശന്‍ നടത്തിവരുന്നതെന്ന് ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബി ഡി ജെ എസ് ഇടുക്കി ജില്ലാ നേതൃയോഗം അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തീവ്ര മത സംഘടനകളുടെ പിന്തുണയോടെ നേടിയ വിജയം നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള UDF ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കും.ഇടത് മുന്നണിയുടെ ജനവിരുദ്ധ ഭരണത്തിനും UDF ന്റെ വര്‍ഗീയ പ്രീണന നയങ്ങല്‍ക്ക് എതിരേയുമുള്ള ജനവിധിയായിരിക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കുമായി ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് മണ്ഡലംതല ചുമതലക്കാരായി ബിനീഷ് കെ. പി.(ഇടുക്കി ) , സന്തോഷ് തോപ്പില്‍ ( ദേവികുളം) ,
സന്ദീപ് ഇ. യു.(ഉടുമ്പഞ്ചോല) , ബിനോജ് ടി.കെ.(തൊടുപുഴ ) എന്നിവരേയും ജില്ലാ മീഡിയാ കോ_ഓഡിനേറ്ററായി പ്രസാദ് വിലങ്ങുപാറയേയും  തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതിഷ് പ്രഭ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി
അഡ്വ: ജ്യോതിസ് പി.എസ്., സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:സംഗീത വിശ്വനാഥന്‍ , നേതാക്കളായ മനേഷ് കുടിക്കയത്ത് , പാര്‍ത്ഥേശന്‍ ശശികുമാര്‍ ,
ബിനീഷ് കെ. പി. , സന്തോഷ് തോപ്പില്‍ , ബിനോജ് ടി.കെ. , പ്രസാദ് വിലങ്ങുപാറ , സിനീഷ് വിജയന്‍ , ബിനു കുന്നന്‍ ,
പി. സി. ബെന്നി എന്നിവരും സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!