കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ നാലാമത് വാർഷികാഘോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു

കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ നാലാമത് വാർഷികാഘോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഡോൺ ബോസ്കോ സ്പോർട്സ് ഹബ്, സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം ബഹു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇൻകം ടാക്സ് കമ്മിഷണർ റോയ് ജോസ് മുഖ്യ പ്രഭാഷണം നടത്തി.
സ്കൂളിലെ എല്ലാ കുട്ടികൾക്കും ലാപ് ടോപ് നൽകി പഠനം പൂർണമായി ഹൈബ്രിഡ് ആക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂളാണ് ഡോൺ ബോസ്കോ.
യുവാക്കളെ കായിക വിനോദങ്ങളിലൂടെ ലഹരി വിവക്തറാക്കി മാറ്റുന്ന പദ്ധതിയാണ് സ്പോർട്സ് ഫോർ ചേഞ്ച് എന്ന ആപ്ത വാക്യം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ സ്പോർട്സ് ഹബ്.
വാർഷികാഘോഷത്തിന്റെ ഭാഗമായി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ഗിന്നെസ് മാടസ്വാമി, കെ ജെ ജോസഫ് എന്നിവർ ചേർന്ന് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും ഒരുമിച്ച് യുദ്ധം അവസാനപ്പിക്കുന്നതിനും ലോക സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യ രാഷ്ട്ര സംഘടനയ്ക്ക് കത്തയച്ചതിനാണ് അംഗീകാരം.
സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ, പി ടി എ പ്രസിഡന്റ് സണ്ണി സേവിയർ എന്നിവർ പ്രസംഗിച്ചു.









































































