അവസരോചിത ഇടപെടലിലൂടെ നിരവധി ജീവനുകൾ രക്ഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു

നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട
കെ എസ് ആര്‍ ടി സി ബസ് ഇടിച്ചു നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഡ്രൈവര്‍
P V ജോണി , കണ്ടക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് P K എന്നിവരെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് അനുമോദിച്ചു. ഇടുക്കി
വെണ്മണിക്ക് സമീപം നാല്പതാം മൈലിൽ ഇറക്കത്താണ് ബ്രേക്ക് നഷ്ടപ്പെട്ട് അപകടമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച കട്ടപ്പനയില്‍ നിന്നും വണ്ണപ്പുറം വഴി കോട്ടയത്തിന് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍ പെട്ടത്.
നിറയെ യാത്രക്കാരുമായി വെണ്മണിക്ക് സമീപം നാല്പതാം മൈലിൽ ഇറക്കത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടും നില്‍ക്കാതെ വന്നപ്പോള്‍ ഡ്രൈവര്‍
P V ജോണിയും കണ്ടക്ടര്‍
P K പ്രകാശും യാത്രക്കാ
രോട് പിടിച്ചിരിക്കാനും ബസ് ഇടിപ്പിച്ച് നിര്‍ത്താന്‍ പോവുകയാണെന്നും മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ബസ് തിട്ടിലില്‍ ഇടിച്ച് നിര്‍ത്തിയത്.
യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ബസിന് കാര്യമായ കേടുപാടുകള്‍ കൂടാതെ ഇടിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് ഡ്രൈവറുടെ പരിചയ സമ്പത്തും മനോധൈര്യവും കൊണ്ടാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണ നല്‍കി ബസ് ഇടിപ്പിച്ച് നിര്‍ത്തിയ ഡ്രൈവര്‍ P V ജോണിയേയുംഡ്യൂട്ടി കണ്ടക്ടര്‍
P K പ്രകാശിനേയുമാണ് കട്ടപ്പന ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചത്.
കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡന്റ്
റോയി വര്‍ഗീസ് ഇരുവരേയും പൊന്നാട അണിയിച്ചു.
പ്രസാദ് വിലങ്ങുപാറ , അനീഷ് ജോസഫ് , സാബു ജോസഫ് കൂടാതെ ബസ് ജീവനക്കാരും , ഹെഡ്ലോഡ് തൊഴിലാളികളും , ബസ്റ്റാന്‍ഡിലെ വ്യാപാരികളും അനുമോദന ചടങ്ങില്‍ പങ്കെടുത്തു.









































































