കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവുംനവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ജനുവരി 16 ന്

കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും
നവീകരിച്ച ലൈബ്രറി
യുടെ ഉദ്ഘാടനവും ജനുവരി 16 ഉച്ചകഴിഞ്ഞ് 2 30ന് നടക്കും. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.എക്സൽസിയോ 2026 എന്ന പേരിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.പിടിഎ പ്രസിഡണ്ട് ഷിയാസ് കെ.എസ്. അധ്യക്ഷനായിരിക്കും.ചടങ്ങിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരവും നൽകും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ സിനിമാതാരം നൗഫൽ സത്താർ ഉദ്ഘാടനം ചെയ്യും. കലാകായിക മത്സരങ്ങളിലെ വിജയികളെ പരിപാടിയിൽ അനുമോദിക്കും. ഹെഡ്
മിസ്ട്രസ് സിന്ദു പി ഡി റിപ്പോർട്ട് അവതരിപ്പിക്കും.നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി,
നഗരസഭ കൗൺസിലർമാരായ
അഡ്വ. കെ ജെ ബെന്നി, ഐബി മോൾ രാജൻ, റ്റിജി എം.രാജു,ബീനാ ടോമി,
പ്രിൻസിപ്പൽ മിനി ഐസക്ക്,
സുനിത ശശീന്ദ്രൻ, ബിൻസി ഷിനോജ്, രഞ്ജിനി സജീവ് , സോബി ബേബി തുടങ്ങി നിരവധി പേർ സംസാരിക്കും.









































































