കട്ടപ്പന നഗരസഭ പ്രഥമ കൗൺസിൽ യോഗം ചേർന്നു

കട്ടപ്പന നഗരസഭ പ്രഥമ കൗൺസിൽ യോഗം ചേർന്നു. ചർച്ചക്ക് വന്ന 18 അജണ്ടകളും അംഗീകരിച്ചു. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ട്ടപ്പെട്ടവർക്ക് മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുള്ള വസ്തുവിന് പട്ടയം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.
കട്ടപ്പനയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന KSRTC – പ്രൈവറ്റ് – ദീർഘ ദൂര സർവ്വീസോ – ഷട്ടിൽ സർവ്വീസോ ഏതേങ്കിലും പഴയ ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തണമെന്ന വ്യാപാരികളുടെ അപേക്ഷ ചർച്ച ചെയ്തു.
കല്ലുകുന്ന് അസിപ്പടിയിൽ
7 വർഷം മുമ്പ് തകർന്ന റോഡ് നിർമ്മിക്കുന്നതിന് അനുവദിച്ച 45 ലക്ഷം രൂപാ വകമാറ്റിയ നടപടിക്കെതിരെ.
കൗൺസിലർ റ്റിജി എം രാജു പ്രതിഷേധം അറിയിച്ചു. മലയോരഹൈവേ ഭാഗമായ സ്കൂൾക്കവല പാലം നിർമ്മാണം നടക്കാതെ പോയത് നഗരസഭയുടെ അലംഭാവംമൂലമാണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 18 അജണ്ടകൾ പാസാക്കാൻ തീരുമാനിച്ചു.













































































