Idukki വാര്‍ത്തകള്‍
പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ഏലപ്പാറ ലക്ഷംവീട് അപ്പസ്തോലിക്ക് ക്രിസ്ത്യൻ മിനിസ്ട്രി ചർച്ചിൽ പുതുവർഷത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനയ്ക്കിടെ ആലയത്തിന്റെ മേൽപ്പുരയിലേക്ക് കല്ലുകൾ വലിച്ചെറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് നടന യോഗം ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ, ഉദ്ഘാടനം ചെയ്തു,
ക്രിസ്ത്യൻ ഐക്യവേദി ജില്ലാ സെക്രട്ടറി പാസ്റ്റർ,ജയ്സൺ ഇടുക്കി അധ്യക്ഷത വഹിച്ചു, പാസ്റ്റേഴ്സ് പരിശുദ്ധ ദാനിയേൽ, വിഎസ് ജോസഫ്,രാജൻ മോസസ്, വി സതീഷ് കുമാർ, എന്നിവർ സംസാരിച്ചു പീരുമേട് പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ സ്വീകരിച്ചതിനാൽ തുടർ പ്രതിഷേധയോഗങ്ങൾ അവസാനിപ്പിച്ചതായി ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.









































































