Idukki വാര്‍ത്തകള്‍
കട്ടപ്പനയിലെ അനതികൃത നിർമ്മാണങ്ങൾ 15 ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കാൻ കോടതി നിർദ്ദേശം

കട്ടപ്പന ടൗണിന്റെ വിവിധ ഭാഗങ്ങളിൽ അനതികൃത നിർമ്മാണങ്ങൾ നടന്നതിനെ തുടർന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം നടത്തിയവർ ഇവ പൊളിച്ച് നീക്കാൻ തയ്യാറയില്ല.
മാത്രമല്ല ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാൽ കോടതി ഉത്തരവ് നഗരസഭക്ക് അനുകൂലമായി യാണ് വന്നത്.
15 ദിവസത്തിനുള്ളിൽ നിർമ്മാണങ്ങൾ പൊളിച്ച് നീക്കാനാണ് നഗരസഭയുടെ തീരുമാനം.
















































































































