6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഭരണസ്തംഭനം വോട്ട് ചെയ്ത് അവരോടുള്ള വെല്ലുവിളി ബിജെപി



കട്ടപ്പന :ഭരണസ്തംഭനം വോട്ട് ചെയ്തവരോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല. കട്ടപ്പനയിലെ ഭരണ സ്തംഭനത്തിനും അഴിമതിക്കും വികസന മുരടിപ്പിനും എതിരെ ബിജെപി നഗരസഭ കൗൺസിലറും മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടുമായ തങ്കച്ചൻ പുരയിടം നയിക്കുന്ന പ്രചരണ വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കട്ടപ്പനയിൽ നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിൽ യോഗങ്ങൾ നിരന്തരം മാറ്റിവയ്ക്കുകയാണ് ഒരു വികസന പദ്ധതി പോലും ചർച്ച ചെയ്യാനും നടപ്പാക്കാനും സാധിക്കുന്നില്ല.

കൗൺസിൽ ആരംഭിച്ചാൽ എ ഗ്രൂപ്പ് വഴക്കിൻ്റെ പേരിൽ തമ്മിലടിക്കുന്ന ഭരണകക്ഷി കൗൺസിലർമാർ ഇപ്പോൾ സെക്രട്ടറിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഏതുവിധേനയും കൗൺസിൽ യോഗങ്ങൾ നടത്താതിരിക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. അധികാരം വീതം വെക്കലും പങ്കിട്ടെടുക്കലും എല്ലാം ചർച്ചചെയ്യേണ്ടത് പാർട്ടി ഓഫീസിലാണ് . ഏത് പാർട്ടിയുടെ പ്രതിനിധി ഭരിച്ചാലും അവരോടൊപ്പം നിന്ന് വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന രീതിയാണ് ബിജെപിക്ക് ഉള്ളത്. നഗരസഭയെ ആധുനിക വൽക്കരിക്കുന്നതിനുള്ള വിവിധ കേന്ദ്ര പദ്ധതികൾ കട്ടപ്പനയിൽ കൊണ്ടുവരുന്നതിനും ഭരണകക്ഷി കൗൺസിലർമാർ വിമുഖത കാട്ടുകയാണ്.
ഭരണ സ്തംഭനത്തിനെതിരെ കൂടുതൽ ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പുളിയന്മല യിൽ സമാപനസമ്മേളനം ബിജെപി നാഷണൽ കൗൺസിൽ അംഗം ശ്രീ നഗിരി രാജൻ ഉദ്ഘാടനം ചെയ്തു.

വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ വൈസ് ക്യാപ്റ്റൻ മനോജ് പതാലിൽ കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് കെ എൻ പ്രകാശ് , ബിജെപി മേഖലാ സെക്രട്ടറി ജെ ജയകുമാർ ബിജെപി മണ്ഡലം പ്രസിഡണ്ട് ,സനിൽ സഹദേവൻ നേതാക്കളായ രത്നമ്മ ഗോപിനാഥ് , കെഎൻ ഷാജി ,സി കെ ശശി , ഷാജി നെല്ലിപറമ്പിൽ, അഭിലാഷ് കാലാച്ചിറ ,പ്രസാദ് വിലങ്ങുപാറ, ഷൈലജ സിദ്ധാർത്ഥ, പിഎൻ പ്രസാദ്, സതീഷ് പാഴൂപള്ളി ,എസ് ജി മനോജ്, ശൈലജ അഭയകുമാർ, രാജു ചാണകപ്പാറ,നഗരസഭാ കൗൺസിലർ രജിത രമേഷ്, ജോസ് വേഴപ്പറമ്പിൽ
തുടങ്ങിയവർ സംസാരിച്ചു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!