Idukki വാര്‍ത്തകള്‍
കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം ഡിസംബർ രണ്ടിന് നടത്തും.2005-ലാണ് കാനത്തിൽ ജമീല ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.













































































