സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും ആരോഗ്യകേരളം പദ്ധതിയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി 7, 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം കൈവരിക്കണമെങ്കിൽ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും ഈ ബോധവൽക്കരണം ചെറുപ്പം മുതൽ വിദ്യാർത്ഥികളിൽ വളർത്തണമെന്ന് പരിപാടിയിലൂടെ ശക്തമായി മുന്നോട്ടുവച്ചു.
ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുക്കാനെത്തിയ 54 വിദ്യാർത്ഥികളാണ് മത്സര വേദി ആവേശകരമാക്കിയത്. പുളിയന്മല കാർമൽ പബ്ലിക് സ്കൂളിലെ ജോഹാൻ ബിജുയും ജോഹാൻ ജെയ്സൺ ജോൺയും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിനും ജില്ലയ്ക്കും അഭിമാനമായി.
മത്സര വിജയികൾക്ക് യഥാക്രമം ₹5000, ₹3000, ₹2000 രൂപയുടെ ക്യാഷ് അവാർഡ്, മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി നൽകി. ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സിബി ജോർജിന്റെ നേതൃത്വത്തിൽ നൽകി.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. ബിനോയ് ബി. കരുനാട്ട്, ആരോഗ്യവകുപ്പ് ജീവനക്കാർ, ആരോഗ്യകേരളം പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു













































































